recent malayalam blog posts

വീണ്ടും വായനയുടെ വസന്തം !



ബ്ലോഗുകളുടെ ഒരു പൂക്കാലം ഉണ്ടായിരുന്നു മുന്‍പ്. ഇടക്കാലത്ത് പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും ബ്ലോഗ്‌ വായനയുടെ വസന്തം ആഗതമായി. മറ്റു അഗ്ഗ്രിഗേറ്ററുകളില്‍ നിന്ന് വ്യത്യസ്തമായി വലുതും , സമഗ്രവും , ഇതേ പേരിലുള്ള ഫേസ് ബുക്ക്‌ പേജില്‍ അപ്ഡേഷന്‍ വരുന്ന രീതിയിലുമാണ് ഘടന. ഇപ്പോഴും സജീവമായി നില്‍ക്കുന്ന, ബ്ലോഗുകളും സൈറ്റുകളും ഇ-മാസികകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ ബ്ലോഗ്‌ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയാന്‍ സെര്‍ച്ച്‌ ബട്ടണില്‍ സെര്‍ച്ച്‌ ചെയ്യുക. ബ്ലോഗ്‌ ഉള്‍പ്പെടുത്താന്‍ വലതു ഭാഗത്ത് കാണുന്ന submit your blog വിട്ജെറ്റില്‍ ഇല്‍ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ (ബ്ലോഗ് url അടക്കം ) പൂരിപ്പിച്ചു Submit ബട്ടന്‍ ക്ലിക്ക്‌ ചെയ്തു അയക്കുക. നിങ്ങളുടെ ബ്ലോഗില്‍ ബ്ലോഗികയുടെ ലോഗോ നല്‍കേണ്ടതാണ് . ലോഗോ സ്ക്രിപ്റ്റ്‌ മുകളില്‍ വലതു ഭാഗത്തുണ്ട്. സ്ക്രിപ്റ്റ്‌ കോപി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ blog>dashbaord>add widget> html / jawascript മുഖേന നല്‍കാവുന്നതാണ്. സന്തോഷം. നിര്‍ബന്ധമില്ല. എന്നാല്‍ ലോഗോ നല്‍കുന്നതാണ് ബ്ലോഗ്‌ ട്രാഫിക്കിന് നല്ലത്. സൈറ്റ് വലുതായി കാണാന്‍ cntrl+ , cntrl- എന്നീ കീകള്‍ ഉപയോഗിക്കാം. അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ എന്നിവ feedback messege box മുഖേന അറിയിക്കുമല്ലോ.

updated on 2011:
ബ്ലോഗിക ഫേസ്ബുക്ക് പേജിനും അഗ്രിഗേറ്ററിനെപ്പോലെ ആവേശം നിറഞ്ഞ പ്രതികരണമാണ് ലഭിച്ചത്. ഫേസ് ബുക്കിന് പ്രചാരം കൂടിയ ശേഷം ഇടക്കാലത്ത് ബ്ലോഗിംഗ് മന്ദീഭവിച്ച അവസ്ഥയിലായിരുന്നു. ഫേസ് ബുക്കിലെ ഹെവി ട്രാഫിക്കില്‍ ഒരു പോസ്റ്റിന് ഒന്നോ രണ്ടോ ദിവസം , അല്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയുസ്സുണ്ടാവൂ. ഇന്‍ഡക്‌സിംഗ് ഇല്ലാത്തതിനാല്‍ ഒരാളുടെ വാളില്‍ നിന്ന് അല്ലെങ്കില്‍ ഗ്രൂപ്പു പോസ്റ്റുകളില്‍ നിന്ന് പഴയത് തിരഞ്ഞെടുക്കുക എളുപ്പവുമല്ല. പോസ്റ്റുകളുടെ സ്ഥായിയായ നിലനില്‍പ്പിന് ബ്ലോഗാണ് സൗകര്യപ്രദം. പ്രിന്റ് മീഡിയയേക്കാള്‍ ഇന്ന് വായിക്കപ്പെടുന്നത് ബ്ലോഗുകളാണ്. അതുകൊണ്ടുതന്നെ ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ബ്ലോഗുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് കരുതാം. ബ്ലോഗികയെ ഇഷ്ടപ്പെട്ട എല്ലാ സൂഹൃത്തുക്കള്‍ക്കും നന്ദി. പേജു ലൈക്ക് ചെയ്യാത്തവര്‍ അത് ചെയ്തു ഇഷ്ടം പ്രകടിപ്പിക്കുമല്ലോ .